കായംകുളത്ത് ഉയരപ്പാതയ്ക്കായി സമരം ചെയ്തവരുടെ വീട്ടില്‍  അര്‍ധരാത്രിയില്‍ പോലീസ് അതിക്രമം കാണിച്ചെന്ന് പരാതി; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതി

ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

New Update
3535

കായംകുളം: കായംകുളത്ത് ദേശീയ പാതയില്‍ ഉയരപ്പാതയ്ക്കായി സമരം ചെയ്തവരുടെ വീട്ടില്‍ പോലീസ് അതിക്രമം കാണിച്ചെന്ന് പരാതി. അര്‍ധരാത്രിയെത്തിയാണ് അതിക്രമം കാണിച്ചെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിലിന്റെ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 

Advertisment

ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വന്‍ പോലീസ് സംഘം വീട് വളയുകയായിരുന്നു. ഉയരപ്പാതയ്ക്കായുള്ള സമരത്തിന് നേരെ പോലീസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയപാത ഉപരോധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ സമരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പോലീസിനെ കൈയേറ്റം ചെയ്‌തെന്നാണ് പരാതി.

Advertisment