തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ മൃതദേഹം; നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ മാതാവിന് ജീവപര്യന്തം

പുത്തൂര്‍ കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി(29)ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

New Update
77777

കൊല്ലം: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ മാതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 

Advertisment

പുത്തൂര്‍ കാരിക്കല്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി(29)ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്. ഭര്‍ത്താവ് മഹേഷിനെ കോടതി വെറുതെ വിട്ടു. 

2018 ഏപ്രില്‍ 17നാണ് സംഭവം. കൊല്ലം പവിത്രേശ്വരം ഗുരുനാഥന്‍നട ക്ഷേത്രത്തിന് സമീപം പാങ്ങോട്ട് പുരയിടത്തില്‍ തെരുവുനായ്ക്കള്‍ കടിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

കൈകാലുകള്‍ മുറിഞ്ഞ് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍ ജി. മുണ്ടയ്ക്കല്‍ ഹാജരായി. 

Advertisment