Advertisment

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ; പരാതി നൽകി ബന്ധുക്കൾ

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസറി(58) ന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.

New Update
3566777

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി നാസറി(58)ന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.

Advertisment

സംഭവത്തില്‍ ആശുപത്രി അധികൃതർക്കെതിരേ ബന്ധുക്കൾ പരാതി നല്‍കി. ശനിയാഴ്ച്ച രാവിലെയാണ് നാസർ ട്രെയിൻ തട്ടി മരിച്ചത്.

മൃതദേഹം ഏറ്റെടുക്കാൻ  ബന്ധുക്കള്‍ തിരൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Advertisment