ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

എ.ബി.വി.പിയുടേയും എന്‍.ഡി.എ. മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. 

New Update
4242424242

കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. എ.ബി.വി.പിയുടേയും എന്‍.ഡി.എ. മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. 

Advertisment

അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇന്നലെ രാവിലെയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐയിലെത്തിയത്.

എന്നാല്‍, കൃഷ്ണകുമാറിനെ തടഞ്ഞ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍, സ്ഥാനാര്‍ഥിയെ കൈയ്യേറ്റം ചെയ്യാണ്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എ.ബി.വി.പി. പ്രവര്‍ത്തകരും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

എന്നാല്‍, സ്പോര്‍ട്‌സ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. 

Advertisment