ചര്‍മ്മത്തിലെ പാടുകള്‍ കുറയ്ക്കാന്‍ മഞ്ഞള്‍

മുഖക്കുരു, മറ്റ് പാടുകള്‍ എന്നിവ കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു.

New Update
2634447-turmeric-powder-987

മഞ്ഞളിന് ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

മുഖക്കുരു, മറ്റ് പാടുകള്‍ എന്നിവ കുറയ്ക്കാന്‍ മഞ്ഞള്‍ സഹായിക്കുന്നു. ഇതിന് വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്, ഇത് ചര്‍മ്മത്തിലെ പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മഞ്ഞള്‍ ചര്‍മ്മത്തിന് നിറം നല്‍കാനും തിളക്കം കൂട്ടാനും സഹായിക്കുന്നു. തൈര്, പാല്‍ എന്നിവയില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് നിറം നല്‍കാന്‍ സഹായിക്കും. 

മഞ്ഞളില്‍ കുര്‍ക്കുമിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മഞ്ഞളിന് മുറിവുകള്‍ ഉണക്കാനുള്ള കഴിവുണ്ട്. ഇത് ചര്‍മ്മത്തിലെ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാന്‍ സഹായിക്കുന്നു. 

മഞ്ഞള്‍ പുരട്ടുമ്പോള്‍ മുഖത്ത് എല്ലായിടത്തും ഒരേപോലെ പുരട്ടാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിറം വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. മഞ്ഞള്‍ പുരട്ടിയ ശേഷം വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക. 

Advertisment