മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, ഒളിവില്‍പ്പോയ പ്രതി പിടിയില്‍

സംഭവത്തില്‍ ശിവപ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

New Update
35353535

പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. കഞ്ചോട് മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപ്രസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. 

Advertisment

പത്തനംതിട്ട കലഞ്ഞൂര്‍ ഒന്നാംകുറ്റിയില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ്  സംഭവം. ശിവപ്രസാദ് തന്നെയാണ് മനുവിനെ ആശുപത്രിയി എത്തിച്ചത്. തുടര്‍ന്ന് ഒളിവില്‍പ്പോയ ശിവപ്രസാദിനെ കുമ്പഴയില്‍ നിന്ന് പിടികൂടുകയായിരുന്നു.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതത്തില്‍ കലാശിച്ചത്. പ്രതിയുടെ ശരീരത്തിലും കടിയേറ്റ പാടുകളുണ്ട്. ശിവപ്രസാദിന്റെ ചവിട്ടേറ്റ മനു തലയടിച്ചു വീണു. ഇതാണ് മരണകാരണമായത്.

Advertisment