കട്ടപ്പന: അനധികൃത പാറമടകളിലേക്ക് കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. സംഭവത്തില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ കണ്ടത്തില്‍ ഷിബിലി(43)യെ പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന പുളിയന്‍മലയ്ക്ക് സമീപത്തുനിന്നാണ് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തത്.
പുളിയന്മലയ്ക്ക് സമീപം വണ്ടന്‍മേട് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ജീപ്പില്‍ കൊണ്ടുവരികയായിരുന്ന സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍നിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങി വലിയ വിലയ്ക്ക് ഹൈറേഞ്ചില്‍ വില്‍ക്കുകയായിരുന്നു.