കണ്ണൂര്‍: പയ്യാവൂരില്‍ സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. പയ്യാവൂര്‍ കോയിപ്രയിലെ വലക്കുമറ്റത്തില്‍ ഷാജീവ്-ഷിന്റു ദമ്പതികളുടെ മകള്‍ അലീന(14)യാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. പൈസക്കരി ദേവമാത സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരന്‍: ജോര്‍ജ്.