മാനന്തവാടിയില്‍ പ്രതിയുമായി വരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം; ഉന്തുവണ്ടി കച്ചവടക്കാരന് ദാരുണാന്ത്യം

വള്ളിയൂര്‍ക്കാവ് സ്വദേശി ശ്രീധരനാണ് മരിച്ചത്. 

New Update
24242

കല്‍പ്പറ്റ: മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ പ്രതിയുമായി വരുന്നതിനിടെ പോലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉന്തുവണ്ടി കച്ചവടക്കാരന്‍ മരിച്ചു. വള്ളിയൂര്‍ക്കാവ് സ്വദേശി ശ്രീധരനാണ് മരിച്ചത്.

Advertisment

അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ജോളി, പോലീസുകാരായ പ്രശാന്ത്, കൃഷ്ണന്‍, പ്രതി പ്രവീഷ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
അമ്പലവയല്‍ സ്റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

കണ്ണൂരില്‍ നിന്ന് പ്രതിയുമായി വരുന്നതിനിടെ ജീപ്പ് അപകടത്തില്‍പ്പെടുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ ജീപ്പ് ചാറ്റല്‍മഴയില്‍ റോഡില്‍നിന്ന് തെന്നിമാറി മറിയുകയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.