/sathyam/media/media_files/2025/11/20/535353-2025-11-20-14-01-44.jpg)
ചെറിയ ഉള്ളി മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുടിവളര്‍ച്ച: ചെറിയ ഉള്ളിയിലെ സള്‍ഫര്‍ കൊളാജന്‍ ഉത്പാദനം ത്വരിതപ്പെടുത്തുകയും പുതിയ മുടി വളരാന്‍ സഹായിക്കുകയും ചെയ്യും.
ചെറിയ ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഇത് മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ചെറിയ ഉള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും.
ചെറിയ ഉള്ളിയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും പ്രമേഹം നിയന്ത്രിക്കാന്‍ ഉപകരിക്കുകയും ചെയ്യും.
ചുമ, കഫക്കെട്ട്, ജലദോഷം, പനി എന്നിവയ്ക്ക് ഉള്ളിനീരും തേനും ചേര്‍ത്തുള്ള മിശ്രിതം നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങളെ (ടോക്‌സിനുകള്‍) നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഉള്ളിനീരും ഇഞ്ചിനീരും ചേര്‍ത്തും ഇത് കഴിക്കുന്നത് ലൈംഗിക താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us