നെടുമ്പാശേരി: വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സൂരജാണ് പിടിയിലായത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇന്നലെ ദോഹയില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. പൈലറ്റ് പരാതിയില്‍ നെടുമ്പാശേരി പോലീസാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.