Advertisment

കൂമ്പാറയില്‍ ഓവര്‍ലോഡ് കയറ്റിയ ടിപ്പര്‍ലോറിയില്‍ നിന്ന്  കരിങ്കല്ല് തെറിച്ചുവീണു; ഒഴിവായത് ദുരന്തം

ആളുകളുടെ ദേഹത്തേക്ക് തട്ടിയിരുന്നെങ്കില്‍  വലിയൊരു ദുരന്തം തന്നെയാകുമായിരുന്നു. 

New Update
53535353

കോഴിക്കോട്: കൂടരഞ്ഞി മേലെ കൂമ്പാറയില്‍ ഓവര്‍ലോഡ് കയറ്റിയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണു. സ്‌കൂള്‍ കുട്ടികളും  യാത്രക്കാരും ബസ് കാത്ത് നില്‍ക്കാറുള്ളതിന് തൊട്ടടുത്തായാണ് കല്ല് വീണത്. ആളുകളുടെ ദേഹത്തേക്ക് തട്ടിയിരുന്നെങ്കില്‍  വലിയൊരു ദുരന്തം തന്നെയാകുമായിരുന്നു. 

Advertisment

കൂമ്പാറ മാതാളി ക്വാറിയില്‍ നിന്നും കല്ല് കൊണ്ടുപോകുന്ന ലോറിയില്‍ നിന്നാണ് കല്ല് അപകടരമായ രീതിയില്‍ പുറത്തേക്ക് തെറിച്ച് വീണത്. ഈ ക്വാറിയില്‍ കൃത്യമായ അളവില്‍ കല്ല് കയറ്റിവിടാന്‍ ബ്രിഡ്ജ് സ്ഥാപിച്ചിട്ടില്ല. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികള്‍ പോകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മാര്‍ച്ച് 26ന് ഇതേ ടിപ്പര്‍ലോറി ഓവര്‍ലോഡ് കയറ്റിയതിന് നടപടി നേരിട്ടിരുന്നു. വലിയ അപകടമാണ് ഈ ലോറികള്‍ ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് ഇവിടെയുള്ളവര്‍ തുടരുന്നത്.

Advertisment