ചുമയും കഫക്കെട്ടും മാറാന്‍ ആടലോടകം

ഇല ഉണക്കിപ്പൊടിച്ച് അരി വറുത്തത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് കഴിക്കാം.

New Update
OIP (3)

ആടലോടക ഇല വാട്ടി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയും കഫക്കെട്ടും കുറയ്ക്കും. ആടലോടക നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കുന്നത് കഫം ഇല്ലാതാക്കും. 

Advertisment

ഇല ഉണക്കിപ്പൊടിച്ച് അരി വറുത്തത്, കല്‍ക്കണ്ടം, ജീരകം, കുരുമുളക് എന്നിവ ചേര്‍ത്ത് കഴിക്കാം. ആസ്തമ, ബ്രോങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് ആടലോടകത്തിന്റെ ഇല ഫലപ്രദമാണ്. 

ഇല ഉണക്കി ചുരുട്ടാക്കി പുകവലിക്കുന്നത് ആസ്ത്മക്ക് ആശ്വാസം നല്‍കും. ആടലോടകം, ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി എന്നിവ ചേര്‍ത്തുള്ള കഷായം ശ്വാസതടസ്സത്തിന് നല്ലതാണ്. 

രോമകൂപങ്ങളിലൂടെ രക്തം വരുന്നതിന് ആടലോടക ഇലയും ചന്ദനവും അരച്ച് കഴിക്കാം. ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കില്‍ ഇലയുടെ നീരും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Advertisment