/sathyam/media/media_files/2025/03/14/ik8w7JhKIEx3U2VAvwBz.jpg)
പഴയങ്ങാടി: എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മറ്റൊരു മരുന്നു നല്‍കിയ സംഭവത്തില്‍ ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പ് പൂട്ടി.
പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍ ഷോപ്പ് എന്ന സ്ഥാപനമാണ് അടച്ചിട്ടത്. മരുന്ന് മാറി നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, ബി.ജെ.പി സംഘടനകള്‍ മെഡിക്കല്‍ ഷോപ്പിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തിയിരുന്നു.
ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി ധികൃതര്‍ അറിയിച്ചു.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ ആരോഗ്യവകുപ്പും ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗവും കടയില്‍ പരിശോധന നടത്തി ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് കട പൂട്ടിയത്.
പൂങ്കാവ് സ്വദേശിയുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പനിയെത്തുടര്‍ന്ന് ഡോക്ടര്‍ എഴുതിയ മരുന്നിന് പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്നും മറ്റൊരു മരുന്ന് നല്‍കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us