New Update
/sathyam/media/media_files/2025/03/21/aIKqgogLZWxDj6sO2Cb1.jpg)
തലശേരി: ഭര്‍ത്താവിന്റെ ദേഹോപദ്രവത്തിനിടെ നിലത്തുവീണ ഭാര്യ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച കേസില്‍ പ്രതിയെ കോടതി ആറുമാസം തടവിന് ശിക്ഷിച്ചു.
Advertisment
കേളകം പള്ളിയറ കോളനിയിലെ വിജയ(62)നെയാണ് തലശേരി അഡിഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. തങ്ക എന്ന അയ്യ(59)യാണ് മരിച്ചത്.
കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്. മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ കൊലക്കുറ്റം ഒഴിവാക്കി നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു.
വിചാരണക്കോടതി നരഹത്യാക്കുറ്റം ഒഴിവാക്കി തങ്കയെ ദേഹോപദ്രവമേല്‍പ്പിച്ചതിനാണ് ശിക്ഷിച്ചത്. കേളകം വില്ലേജ് ഓഫീസിന് പിന്‍വശം പുഴക്കരയില്‍ 2020 മാര്‍ച്ച് 15നാണ് സംഭവം. ഇന്‍സ്‌പെക്ടര്‍ പി.വി. രാജന്‍, എസ്ഐ. എം.കെ. കൃഷ്ണന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us