New Update
/sathyam/media/media_files/2025/03/04/qbqBxU3G6mnqF677Pkln.jpg)
കോഴിക്കോട്: വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ് മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്കൂടി കസ്റ്റഡിയില്‍. പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് കസ്റ്റഡിയിലുള്ളത്.
Advertisment
കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഗൂഢാലോചനയിലും മര്‍ദനത്തിലും പങ്കുണ്ടെങ്കില്‍ ഇവരെയും പ്രതി ചേര്‍ക്കും.
കൂടുതല്‍ സി.സി.ടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തു. പ്രതികളില്‍ ഒരാളുടെ പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്ന സാഹചര്യത്തില്‍ മുതിര്‍ന്നവരുടെ ഗൂഢാലോചനയും പ്രേരണയും അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us