വായ്പാ അടവ് മുടങ്ങി, മൈക്രോ ഫിനാന്‍സ്  സംഘത്തിന്റെ ഭീഷണി; പാലക്കാട് ഗൃഹനാഥന്‍  ജീവനൊടുക്കി

പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് മരിച്ചത്.

New Update
6464646

പാലക്കാട്: മൈക്രോ ഫിനാന്‍സ് സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് പാലക്കാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ഉപ്പുംപാടം സ്വദേശി ശിവദാസനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. 

Advertisment

ശിവദാസന്റെ ഭാര്യ 'ഇസാഫി'ല്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍, ലോണ്‍ അടവ് മുടങ്ങിയതോടെ ഏജന്റുമാരുടെ ഭീഷണി കോളുകള്‍ എത്തിത്തുടങ്ങി. ഇതില്‍ മനംനൊന്താണ് ശിവദാസന്‍ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ശിവദാസന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471- 2552056)

Advertisment