Advertisment

വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മര്‍ദിച്ചെന്ന് പരാതി; പരിക്കേറ്റവര്‍ ചികിത്സയില്‍

20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.

New Update
4242424242

പത്തനംതിട്ട: വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മര്‍ദിച്ചെന്ന് പരാതി. കോട്ടയം സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

Advertisment

വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പോലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് പരാതി. 

ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പോലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.

Advertisment