Advertisment

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘര്‍ഷം;  കമ്പിവടിക്ക് തലയ്ക്ക് അടിയേറ്റ് പോലീസുകാരന് പരിക്ക്

സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലാണ്.

New Update
86588

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്. എ.ആര്‍. ക്യാമ്പില്‍ നിന്നുള്ള പോലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്. സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലാണ്.

Advertisment

സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം. ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്.

 

 

Advertisment