New Update
/sathyam/media/media_files/2025/07/31/shibu-baby-john-8d2759e4-8cde-4c80-a580-4afbee5ad04-resize-750-2025-07-31-00-20-33.jpeg)
തിരുവനന്തപുരം: സ്ത്രീ പീഡകരുടെയും സ്ത്രീ വിരുദ്ധതയുടെയും സംരക്ഷകരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
Advertisment
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ഐക്യമഹിളാ സംഘം നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ സംരക്ഷകരെന്നു പറഞ്ഞ് വോട്ട് വാങ്ങി അധികാരത്തില്‍ വന്നിട്ട് പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചു നടക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. അതീവ സുരക്ഷയുള്ള ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന അവസ്ഥയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പിണറായി ഭരണം ചോദ്യ ചിഹ്നമായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us