തീരദേശമേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവുമായി  രണ്ട് ഒഡീഷാ സ്വദേശികള്‍ അറസ്റ്റില്‍

സംഭവത്തില്‍ ഒഡീഷ ബ്രന്മപൂര്‍ സ്വദേശികളായ ബലവ് നായിക്ക് (42), ബല്‍വിക്ക് നായിക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. 

New Update
5353535


 കൊച്ചി: തീരദേശമേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വില്‍പ്പനയ്‌ക്കെത്തിച്ച എട്ട് കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഒഡീഷ ബ്രന്മപൂര്‍ സ്വദേശികളായ ബലവ് നായിക്ക് (42), ബല്‍വിക്ക് നായിക്ക് (22) എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

കൊച്ചി സിറ്റി ഡാന്‍സാഫും ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസും തൃക്കാക്കര പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്. കാക്കനാടുള്ള രഹസ്യതാവളത്തില്‍ നിന്നും ഫോര്‍ട്ടുകൊച്ചി കമാലക്കടവിലേക്കുള്ള യാത്രയ്ക്കിടെ പടമുഗളില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. 

കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഡിസിപി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Advertisment