ശരീരവേദന ശമിപ്പിക്കാന്‍ തെച്ചിപ്പൂവ്

പ്രമേഹം, വയറിളക്കം, വയറുവേദന, കിഡ്നി സ്റ്റോണ്‍ എന്നിവയ്ക്കും ഇതിന്റെ ഉപയോഗം നല്ലതാണ്. 

New Update
bc11cac2-5d89-448e-94f4-45074829f2fe

തെച്ചിപ്പൂവിന് ശരീരവേദന ശമിപ്പിക്കാനും, മുറിവുകള്‍ ഉണക്കാനും, ചര്‍മ്മരോഗങ്ങള്‍, നീരിറക്കം, അമിതമായ ശരീരോഷ്മാവ് എന്നിവയ്ക്ക് പരിഹാരമായും ഉപയോഗിക്കാം. ഇതില്‍ ആന്റിഓക്സിഡന്റ്, ആന്റിസെപ്റ്റിക്, ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, പ്രമേഹം, വയറിളക്കം, വയറുവേദന, കിഡ്നി സ്റ്റോണ്‍ എന്നിവയ്ക്കും ഇതിന്റെ ഉപയോഗം നല്ലതാണ്. 

Advertisment

ചെത്തിപ്പൂവ് വെളിച്ചെണ്ണയില്‍ ചൂടാക്കി പുരട്ടുന്നത് ചര്‍മ്മത്തിലെ അലര്‍ജികള്‍, ചൊറിച്ചില്‍, ചുണങ്ങ്, ഫംഗല്‍, ബാക്ടീരിയല്‍ അണുബാധകള്‍ എന്നിവയ്ക്ക് പരിഹാരമാണ്. ചെത്തിപ്പൂവും വെറ്റിലയും തുളസിയും ചതച്ച് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരവേദന കുറയ്ക്കുന്നതിന് ചെത്തിപ്പൂവ് വെള്ളത്തില്‍ തിളപ്പിച്ച് ആവി പിടിക്കുകയോ ആ വെള്ളത്തില്‍ കുളിക്കുകയോ ചെയ്യാവുന്നതാണ്. 

നീരിറക്കം വരാതിരിക്കാന്‍ ചെത്തിപ്പൂവ്, കുരുമുളക്, കറിവേപ്പില, തുളസി എന്നിവ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചൂടാക്കി ദിവസവും തലയില്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്. അതിസാരത്തിനും വയറിളക്കത്തിനും ചെത്തിപ്പൂവ് അരച്ച് മോരില്‍ കഴിക്കുന്നത് ഗുണം ചെയ്യും, വയറുവേദന കുറയ്ക്കാനും ഇതിന് കഴിയും. 

Advertisment