New Update
/sathyam/media/media_files/2025/10/13/8f2dd506-2ab6-406a-91f4-ef254eece649-2025-10-13-12-05-31.jpg)
ചെമ്പരത്തിപ്പൂവ് മുടിക്ക് ഗുണം ചെയ്യും. മുടി കൊഴിച്ചില്‍ തടയാനും, മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, മുടിക്ക് തിളക്കം നല്‍കാനും ഇത് സഹായിക്കും. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് എണ്ണ ഉണ്ടാക്കുകയോ, പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ പുരട്ടുകയോ ചെയ്യാം.
Advertisment
ചെമ്പരത്തിപ്പൂക്കള്‍ കഴുകി വൃത്തിയാക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുടിയില്‍ പുരട്ടി 5-10 മിനിറ്റിനു ശേഷം കഴുകിക്കളയുക. മുടിക്ക് തിളക്കം നല്‍കാനും ഇത് നല്ലതാണ്.
ചെമ്പരത്തിപ്പൂക്കള്‍ അരച്ചതിലേക്ക് കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. ഇത് മുടി വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും.
ചെമ്പരത്തിപ്പൂക്കള്‍ തിളച്ച വെള്ളത്തില്‍ ഇട്ട്, ആ വെള്ളം സ്‌പ്രേ രൂപത്തിലാക്കി മുടിയില്‍ തേച്ചാല്‍ സ്വാഭാവികമായി മുടിക്ക് ചുവന്ന നിറം ലഭിക്കും.