/sathyam/media/media_files/2025/11/04/5b658ad7-40a5-4532-aff8-8a0709064d4b-2025-11-04-14-01-24.jpg)
തുവരപ്പരിപ്പില്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയതിനാല്‍ വിശപ്പ് കുറയ്ക്കുകയും വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
തുവരപ്പരിപ്പിന് കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് (29) ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു, ഇത് പ്രമേഹമുള്ളവര്‍ക്ക് വളരെ നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഫൈബര്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.
ഡയറ്ററി ഫൈബറും പൊട്ടാസ്യവും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫോളേറ്റ് (വിറ്റാമിന്‍ ആ9) ഗര്‍ഭിണികള്‍ക്കും കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ആവശ്യമായ ഒന്നാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us