/sathyam/media/media_files/2025/11/05/oip-2-2025-11-05-14-34-24.jpg)
ക്രമം തെറ്റിയുള്ള ഉറക്കം, ഉറക്കക്കുറവ് എന്നിവയെല്ലാം മൈഗ്രെനിലേക്ക് നയിക്കും. ദിവസേന 7 മുതല്‍ 9 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
ചോക്ലേറ്റ്, ചീസ്, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും ഉച്ചത്തിലുള്ള ശബ്ദങ്ങള്‍, മലിനമായ അന്തരീക്ഷം പോലുള്ള ഘടകങ്ങളും മൈഗ്രെയ്ന്‍ തലവേദനയ്ക്ക് കാരണമാകുന്നു. കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. ഉയര്‍ന്ന അളവില്‍ മധുരമടങ്ങിയ പാനീയങ്ങളുടെ ഉപയോഗവും കുറയ്ക്കണം.
മൈഗ്രെയ്ന്‍ തീവ്രത, ആവൃത്തി എന്നിവ വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം കാരണമാകും. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നവയില്‍ ഏര്‍പ്പെടുക. ഇത് സമ്മര്‍ദ്ദം ലഘൂകരിക്കും.
സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ചീസ്, ചോക്ലേറ്റ്, മദ്യം, കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. മൈഗ്രെയ്ന്‍ തലവേദനയ്ക്ക് കാരണമാകുന്ന ഒന്നാണ് നിജ്ജലീകരണം. അതിനാല്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us