വയറിളക്കം, നെഞ്ചെരിച്ചില്‍, മലബന്ധം മാറാന്‍ കൂവപ്പൊടി

കൂവപ്പൊടിയില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

New Update
1200px-anacardium_occidentale_ms_4693jfif-4

കൂവപ്പൊടി ദഹനത്തിന് വളരെ നല്ലതാണ്. ഇത് ദഹനക്കേട്, വയറിളക്കം, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. കൂവപ്പൊടിയില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. 

Advertisment

കൂവപ്പൊടിയില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂവപ്പൊടി ശരീരത്തിന് കുളിര്‍മ നല്‍കാനും ചര്‍മ്മത്തിലെ ചെറിയ കുരുക്കള്‍ വരുന്നത് തടയാനും സഹായിക്കുന്നു. 

ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന മലബന്ധം, ഛര്‍ദ്ദി എന്നിവയ്ക്ക് കൂവപ്പൊടി ഒരു ഔഷധമായി ഉപയോഗിക്കാം. കൂവപ്പൊടിയില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, ഫൈബര്‍, വിറ്റാമിനുകള്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

Advertisment