/sathyam/media/media_files/2025/06/09/CkPtcQdEwoimH05PdK3S.jpg)
നിലമ്പൂര്‍: കാട്ടുപന്നിക്ക് വച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം നടന്ന പ്രതിഷേധത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം മന്ത്രി എ.കെ. ശശീന്ദ്രന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഈ സംഭവം വിവാദമാക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് സംശയമുണ്ടെന്നാണ് ഞാന്‍ ഇന്നലെ പറഞ്ഞത്.
ഞാന്‍ പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. ഞാന്‍ ആരോപണം ഉന്നയിക്കുകയല്ല സംശയം പ്രകടിപ്പിക്കുകയാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമത്തില്‍ മാധ്യമങ്ങള്‍ പങ്കുചേരരുത്.
കുട്ടി മരിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ മലപ്പുറത്ത് അവര്‍ പ്രതിഷേധം നടത്തി. ഇത്രയും വേഗം അത് സംഘടിപ്പിക്കണമെങ്കില്‍ അവര്‍ നേരത്തേ തയ്യാറായി ഇരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തെ മുതലെടുക്കലാണിത്. അത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത്. അതുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. അല്ലാതെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. നിങ്ങള്‍ തെറ്റിദ്ധരിച്ചതാണ്.
സര്‍ക്കാര്‍ സ്പോണ്‍സേഡ് മര്‍ഡര്‍ എന്ന് പ്രതിഷേധക്കാര്‍ പറയുന്നതിന് പിന്നില്‍ എന്താണ്. കുട്ടി മരിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അവരിങ്ങനെ പറഞ്ഞത്. സര്‍ക്കാര്‍ ഒരാളെ കൊല്ലാന്‍ പ്ലാന്‍ ചെയ്യുമെന്നാണോ? മുഖ്യമന്ത്രി എന്നെ ശാസിച്ചു എന്ന് ചില മാധ്യമങ്ങള്‍ കൊടുത്തിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണത്.
ഇന്നലെ ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. അല്ലാതെ ഇങ്ങോട്ട് അദ്ദേഹം വിളിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി വനംവകുപ്പിനെയും വനംമന്ത്രിയെയും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനെ അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വിഷമകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us