ഹാഷിമും അനുജയും സഞ്ചരിച്ച കാര്‍ ട്രാക്ക് മാറി ലോറിയിലേക്ക് മനഃപ്പൂര്‍വം ഇടിച്ചു കയറ്റി; ഇരുവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട്

ലോറിയുടെ മുന്നില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
5454544

പത്തനംതിട്ട: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ ഹാഷിമും അനുജയും സഞ്ചരിച്ച കാര്‍ ലോറിയിലേക്ക് മനഃപ്പൂര്‍വം ഇടിച്ചു കയറ്റിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തല്‍. കാര്‍ അമിത വേഗതയിലായിരുന്നെന്നും അനുജയും ഹാഷിമും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ട്രാക്ക് മാറി ബോധപൂര്‍വം ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 

Advertisment

ലോറിയുടെ മുന്നില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് ഇന്ന് കൈമാറും. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.

28ന് രാത്രി പത്തിനാാണ് അടൂര്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവര്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തി ഹാഷിം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നായിരുന്നു അപകടം.

Advertisment