കോശങ്ങളുടെ വളര്‍ച്ചയ്ക്കും അസ്ഥിബലത്തിനും പശു നെയ്യ്

ഇത് തലമുടിയിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തിളക്കം നല്‍കാനും സഹായിക്കും.

New Update
874c137a-b399-4583-b105-ac4cc7ddbc11

പശു നെയ്ക്ക് ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിനും തലമുടിക്കും പോഷണം നല്‍കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും, ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും കഴിയും. ഇതില്‍ വിറ്റാമിനുകള്‍ എ,ഡി,ഇ,കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ വളര്‍ച്ചയ്ക്കും അസ്ഥിബലത്തിനും സഹായിക്കുന്നു. 

Advertisment

നെയ്യിലെ ലോവര്‍ ചെയിന്‍ ഫാറ്റി ആസിഡുകള്‍ വേഗത്തില്‍ ദഹിക്കുകയും ഭക്ഷണത്തെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ദഹന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും. 

നെയ്യിലെ ഈര്‍പ്പം നല്‍കുന്ന സ്വഭാവം വരണ്ട ചര്‍മ്മത്തെ മൃദലമാക്കാനും ഈര്‍പ്പമുള്ളതാക്കാനും സഹായിക്കുന്നു. ഇത് തലമുടിയിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്താനും തിളക്കം നല്‍കാനും സഹായിക്കും.

നെയ്യില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ2 ധമനികളില്‍ കാത്സ്യം അടിഞ്ഞുകൂടുന്നത് തടയുന്നു, ഇത് ഹൃദയാഘാതം പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. 

നെയ്യ് മികച്ച ഊര്‍ജ്ജ സ്രോതസ്സാണ്. കാരണം ഇതിലെ ഫാറ്റി ആസിഡുകള്‍ കരളില്‍ നേരിട്ട് ആഗിരണം ചെയ്യപ്പെടുകയും ഊര്‍ജ്ജമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. നെയ്യില്‍ വിറ്റാമിനുകള്‍ എ, ഡി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണ്. 

Advertisment