പ്രമേഹം നിയന്ത്രിക്കാന്‍ പടവലങ്ങ

രക്തക്കുഴലുകള്‍ ശുചിയാക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

New Update
Sanak Gourd

പടവലങ്ങയിലെ ആന്റിബയോട്ടിക് ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പനി വേഗത്തില്‍ കുറയ്ക്കുന്നതിനും അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നതിനും പടവലങ്ങ ജ്യൂസ് ഉത്തമമാണ്. പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയാണ് പടവലങ്ങ.

Advertisment

രക്തക്കുഴലുകള്‍ ശുചിയാക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലെ വിഷാംശങ്ങള്‍ അകറ്റി ശരീരശുദ്ധി വരുത്താന്‍ ഇത് സഹായിക്കുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും പടവലങ്ങ നല്ലതാണ്. പടവലങ്ങ നീര് തലയോട്ടിയില്‍ തേച്ചാല്‍ താരന്‍ ശല്യം ഉണ്ടാകില്ല.

Advertisment