/sathyam/media/media_files/2025/10/26/085154b0-b63a-4e3f-bcbf-25476c61c093-2025-10-26-13-03-35.jpg)
കുമ്പളങ്ങയില്‍ കലോറി വളരെ കുറവും നാരുകള്‍ ധാരാളവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നാരുകള്‍ ധാരാളമുള്ളതിനാല്‍ മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
കുമ്പളങ്ങയില്‍ 96% വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാനും ഇത് സഹായിക്കും. ഇത് പ്രമേഹ രോഗികള്‍ക്ക് ഗുണകരമാണ്.
വൃക്കകളെ ശുദ്ധീകരിക്കാനും അവയുടെ ആരോഗ്യം സംരക്ഷിക്കാനും കുമ്പളങ്ങ സഹായിക്കും. കുമ്പളങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും രോഗപ്രതിരോധ ശേഷി കൂട്ടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് മുടി വളര്‍ച്ചയെ സഹായിക്കുകയും താരന്‍ അകറ്റാനും സഹായിക്കും. ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കാനും ഇത് നല്ലതാണ്.
ആന്തരിക രക്തസ്രാവം തടയാന്‍ സഹായിക്കുന്ന ആന്റി കൊയാഗുലന്റ് ഗുണങ്ങള്‍ കുമ്പളങ്ങയ്ക്കുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us