അമിത വിശപ്പ് നിയന്ത്രിക്കാം...

 പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

New Update
fotojet---2024-07-29t190122-320

പലപ്പോഴും ദാഹവും വിശപ്പും തമ്മില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.  പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.

Advertisment

ഇത് ശരീരത്തിന് കൂടുതല്‍ നേരം ഊര്‍ജ്ജം നല്‍കുകയും, വിശപ്പിന്റെ ആവൃത്തി കുറയ്ക്കുകയും ചെയ്യും.  കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കും.  

സമ്മര്‍ദ്ദം കുറക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനാകും. ധ്യാനം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ ഇതിനായി പരീക്ഷിക്കാവുന്നതാണ്. ആവശ്യത്തിന് ഉറങ്ങുന്നത് വിശപ്പ് നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും.  ഈ കാര്യങ്ങള്‍ ശ്രദ്ധിച്ച് പിന്തുടരുകയാണെങ്കില്‍ അമിത വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കും. എന്നിട്ടും വിശപ്പ് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക.

Advertisment