അധ്യാപക പരിശീലന വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവം:  അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു

കണ്ണൂര്‍ വാരം പുറത്തീലെ അധ്യാപക പരിശീലന വിദ്യാര്‍ഥി മുഹമ്മദ് മുനീസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

New Update
64464

കണ്ണൂര്‍: അധ്യാപക പരിശീലന വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂര്‍ വാരം പുറത്തീലെ അധ്യാപക പരിശീലന വിദ്യാര്‍ഥി മുഹമ്മദ് മുനീസിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മുഖത്ത് കത്തി കൊണ്ട് കുത്തിയെന്നാണ് പരാതി. 

Advertisment

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കണ്ണൂര്‍ തെക്കി ബസാറില്‍വച്ച് മുനീസിനു നേരെ ആക്രമണമുണ്ടായത്. രണ്ട് വര്‍ഷം മുമ്പ് കോളജില്‍വച്ച് ജൂനിയര്‍ വിദ്യാര്‍ഥിയുമായുണ്ടായ തകര്‍ക്കത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. അതിനിടെ മുനീസിനെ ആക്രമിക്കാന്‍ നേരത്തെ തീരുമാനിച്ചെന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. 

Advertisment