കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച ബി.ജെ.പി- സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് സംഘര്‍ത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. കലശം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം കുറുമ്പക്കാവിലെ ഉത്സവത്തിനിടെ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരേ എടക്കാട് പോലീസ് കേസെടുത്തു.