ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ വിരോധം: സി.പി.എം. പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം.

New Update
25252

കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലെ പ്രതികളുടെ ശിക്ഷ  തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിക്കും. സി.പി.എം. പ്രവര്‍ത്തകനായിരുന്ന സൂരജ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഈ വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Advertisment

2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. ടി.പി. കേസ് കുറ്റവാളി ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ  സഹോദരന്‍ മനോരാജ്, സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ പ്രഭാകരന്‍, പദ്മനാഭന്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് കുറ്റക്കാര്‍. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

കേസില്‍ പ്രതികളായിരുന്ന മക്രേരി തെക്കുമ്പാടന്‍ പൊയില്‍ രവീന്ദ്രന്‍, മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനിയിലെ പള്ളിക്കല്‍ പി.കെ. ഷംസുദ്ദീന്‍ എന്നിവര്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. അഞ്ച് പേര്‍ക്കെതിരെ കൊലപാതകക്കുറ്റവും നാല് പേര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു.

കൊലപ്പെടുത്തുന്നതിന് ആറ് മാസം മുമ്പും സൂരജിനെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു. 

Advertisment