വൈക്കം ചെമ്മനാകരിയില്‍ ജനവാസ മേഖലയില്‍ മാലിന്യം തള്ളി; പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം, കര്‍ശന നടപടി വേണമെന്നു നാട്ടുകാര്‍

രാത്രി മാലിന്യം തള്ളുന്നവര്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നത് പതിവാണ്.

New Update
0d459699-ae2a-4033-93a1-2935e8b59b01

വൈക്കം: ചെമ്മനാകരിയില്‍ വാടച്ചിറ തുരുത്തേല്‍ഫാം റോഡിന്റെ സമീപം ജനവാസ മേഖലയില്‍ മാലിന്യം തള്ളി. ഹോട്ടല്‍ മാലിന്യമാണ് രാത്രിയുടെ മറവില്‍  പ്ലാസ്റ്റിക് കൂടുകളിലാക്കി നിക്ഷേപിച്ചത്.  ഇതു നിത്യസംഭവമായി മാറിയെന്നു നാട്ടുകാര്‍ പറയുന്നു.

Advertisment

രാത്രി മാലിന്യം തള്ളുന്നവര്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മലിനീകരണം രൂക്ഷമാകുന്നതിനാല്‍ സാംക്രമികരോഗ ഭീഷണിയുണ്ടെന്നും അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisment