മലപ്പുറം: താനൂരില്‍ നിന്ന് കാണാതാകുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്.
സമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ദൃശ്യങ്ങളും ചിത്രങ്ങളും വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്നും നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നുമാണ് പോലീസിന്റെ ശക്തമായ നിര്‍ദ്ദേശം.
സി.ഡബ്ല്യു.സി. കെയര്‍ ഹോമില്‍ തുടരുന്ന കുട്ടികളെ വിശദമായ കൗണ്‍സിലിനിങ്ങിന് ശേഷമായിരിക്കും വീട്ടുകാര്‍ക്കൊപ്പം വിട്ടു നല്‍കുക. നാട് വിടാന്‍ കുട്ടികളെ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.