വാഹനാപകടത്തില്‍ കാലിന് പരിക്കേറ്റ രോഗിക്ക്  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍  ചികിത്സ നിഷേധിച്ചെന്ന് പരാതി

ഫെബ്രുവരി 28ന് രാത്രി 10:49നാണ് വാഹനാപകടത്തില്‍ പരുക്കേറ്റ് ഉഷ ആശുപത്രിയിലെത്തിയത്.

New Update
2424

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കാലിന് പരിക്കേറ്റ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എ.ആര്‍. നഗര്‍ സ്വദേശിനി പട്ടേരി വീട്ടില്‍ ഉഷയാണ് ആശുപത്രിയില്‍ ദീര്‍ഘനേരം കാത്തുനിന്നിട്ടും ചികിത്സ കിട്ടാതെ മടങ്ങിയെന്ന് പരാതി നല്‍കിയത്.

Advertisment

ഫെബ്രുവരി 28ന് രാത്രി 10:49നാണ് വാഹനാപകടത്തില്‍ പരുക്കേറ്റ് ഉഷ ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലാണ് ഉഷ ചികിത്സ തേടിയത്. അരമണിക്കൂര്‍ ആശുപത്രിയില്‍ നിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ കാലിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞിട്ടും ഡോക്ടര്‍ ചികിത്സിക്കാന്‍ തയാറായില്ലെന്നും ഉഷ പറഞ്ഞു. 

തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ തേടി. തുടര്‍ന്ന് ഉഷ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. വിഷയം പരിശോധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.