/sathyam/media/media_files/2025/04/21/GaINAzbugul6JrKE0PhR.jpg)
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടെന്ന സന്ദേശം നല്‍കി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രധാന നേതാക്കളുടെ കൂടിക്കാഴ്ച്ചയിലാണ് ഇത്തരമൊരു കാര്യം ഉരിത്തിരിഞ്ഞു വന്നത്.
നേതാക്കള്‍ ഒറ്റതിരിഞ്ഞ് പ്രസ്താവന നടത്തുന്ന നടപടികള്‍ അവസാനിപ്പിച്ച് പാര്‍ട്ടിക്ക് വേണ്ടി അണിനിരന്ന് കോണ്‍ഗ്രസിനും യു.ഡി.എഫിനും ശകതിപകരാനുമാണ് നിലവില്‍ ധാരണയായിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കളുള്ളില്‍ തര്‍ക്കങ്ങളുണ്ടെന്നും ആരാട്യന്‍ ഷൗക്കത്ത് സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇത് പാടെ തള്ളിക്കൊണ്ട് ആര്യാടന്‍ ഷൗക്കത്ത് തന്നെ രംഗത്തു വന്നതും രശദ്ധേയമായ രാഷ്ട്രീയ ചുവട് വെയ്പ്പായി മാറി. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ഹൈക്കമാന്റ് നിശ്ചയിക്കുമെന്നും മരണം വരെ താന്‍ കോണ്‍ഗ്രസായി തുടരുമെന്നുമുള്ള പരസ്യപ്രസ്താവന പാര്‍ട്ടിയെടുത്ത തീരുമാനത്തിന്റെ രാഷ്ട്രീയ സന്ദേശം മുന്നോട്ട് വയ്ക്കുന്നതാണെന്ന വിലയിരുത്തലാണുള്ളത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയും ഏതെങ്കിലും നേതാക്കള്‍ പാര്‍ട്ടിവിട്ട് പുറത്ത് വരികയും ചെയ്താല്‍ അവരുമായിെൈ കാടുക്കാന്‍ സി.പി.എമ്മില്‍ ധാരണയായിരുന്നു. നിലമ്പൂരില്‍ പി.വി. അന്‍വറിന്റെ അപ്രമാദിത്വം ഏത് വിധേനയും അവസാനിപ്പിക്കുകയെന്ന ലക്ഷത്തോടെയാണ് സി.പി.എം. നീങ്ങുന്നത്. അതുകൊണ്ട് തന്നെ സി.പി.എപമ്മും എല്‍.ഡി.എഫും തികഞ്ഞ രാഷ്ട്രീയ ജാഗ്രതയാണ് പാലിക്കുന്നത്.
നിലമ്പൂരില്‍ യു.ഡി.എഫിനെ പരാജയപ്പെടുത്തിയാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സി.പി.എം. ഭരണം തിരിച്ചുവരുമെന്ന ചര്‍ച്ച സജീവമാക്കാനാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അതിനു പുറമേ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നിലമ്പൂരിലെ വിജയത്തിലൂടെ കൈവരിക്കാനാവുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി പിണങ്ങിപ്പിരിഞ്ഞ് എത്തുന്ന എല്ലാവരെയും സ്വീകരിക്കാനും സി.പി.എം. തയ്യാറാകും.
നിലവിലെ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമായതിനാല്‍ തന്നെ നിലമ്പൂരില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ ആക്രമണം കടുപ്പിക്കാനാണ് സി.പി.എം. തീരുമാനം. മണ്ഡലത്തിലെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷ വോട്ടുകളിലാണ് ഇരുമുന്നണികളും കണ്ണുവെയ്ക്കുന്നത്. അതിന് പുറമേ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തങ്ങളോട് അടുപ്പിക്കാനും സി.പി.എം. കൊണ്ടുപിടിച്ച ശ്രമമാണ് നടത്തുന്നത്.
ഇഴവര്‍ അടക്കമുള്ള വിഭാഗങ്ങളില്‍ നിന്നും മുമ്പ് ചോര്‍ന്ന പോയ വോട്ടുകളുടെ ഗതി ഇപ്പോഴെന്താണെന്നും ഉപതെരഞ്ഞെടുപ്പിലൂടെ സി.പി.എം. പരിശോധിക്കും. എന്നാല്‍ നിലമ്പൂര്‍ വന്‍വിജയം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫുള്ളത്. കാരണം ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നലെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരു മണ്ഡലമൊഴികെ മറ്റിടങ്ങില്‍ യു.ഡി.എഫ്. വിജയിച്ച് കയറിയിരുന്നു. ചേലക്കരയില്‍ ഭൂരിപക്ഷം കുറയ്ക്കാനായെന്നും യു.ഡി.എഫ്. വാദിക്കുന്നു. അവിടെ തദ്ദേശ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഭൂരിപക്ഷം ചുരുക്കാന്‍ സാധിച്ചത് തങ്ങളുടെ പ്രവര്‍ത്തനമികവാണെന്നും കോണ്‍ഗ്രസും കരുതുന്നു.
കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന മുദ്രാവാക്യമുയര്‍ത്തുന്ന ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സംസ്ഥാനത്ത് ഡീല്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മുന്നോട്ട് ശക്തമായി മുന്നോട്ട് വെയ്ക്കും. അതിന് പുറമേ പിണറായി വിജയനെതിരെ അന്‍വര്‍ പുറത്തുവിട്ട ആരോപണങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കും.
മുന്‍ എം.എല്‍.എയും ഇടതുസഹയാത്രികനുമായ അന്‍വര്‍ ഇടതുബന്ധം അവസാനിപ്പിച്ച സാഹചര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നതിലൂടെ എ.ഡി.ജി.പി. അജിത് കുമാറും മുഖ്യമ;ന്തിയുടെ ഓഫീസിലെ പി.ശശിക്കെതിരായ ആരോപണവും വീണ്ടും ഉയര്‍ന്നു വരും. അജിത് കുമാറിനും ശശിക്കും കവചം തീര്‍ക്കുന്ന സര്‍ക്കാരും സി.പി.എമ്മിനും ഇത് ഭരണപരമായും രാഷ്ട്രീയമായും തിരിച്ചടിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.