തിരുവനന്തപുരം: കരമനയാറ്റില്‍ നിന്ന് പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികള്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്‌കൂബ സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു.
അഴുകിയ നിലയിലായതിനാല്‍ മുഖം വ്യക്തമല്ല.
മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടാകുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.