മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പൂര്‍ണമായും പുനരധിവസിപ്പിക്കും, അതില്‍ ആര്‍ക്കും പേടി വേണ്ട, ഏഴ് സെന്റ് ഭൂമിയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റിലായിരിക്കും വീട്: മന്ത്രി കെ. രാജന്‍

"ഈ സാമ്പത്തിക വര്‍ഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടിയുണ്ടാകും"

New Update
242424

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരില്‍ പുനരധിവസിപ്പിക്കേണ്ടവരെ പൂര്‍ണമായും പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. 

Advertisment

അതില്‍ ആര്‍ക്കും പേടി വേണ്ട. ഈ സാമ്പത്തിക വര്‍ഷം തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടിയുണ്ടാകും. ആദ്യഘട്ടവും രണ്ടാംഘട്ടവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് നേരിട്ട് ദുരന്തത്തില്‍ ഉള്‍പ്പെട്ടവരാണ്. 

എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലാണ് ആദ്യം വീടുകള്‍ നിര്‍മിക്കുക. ഏഴ് സെന്റ് ഭൂമിയില്‍ ആയിരം സ്‌ക്വയര്‍ ഫീറ്റിലായിരിക്കും വീട്. ഒരാളുടെ വീടിന് 30 ലക്ഷവും ജി.എസ്.ടിയുമാണ് ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

പക്ഷേ വീടു പണിയാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ 20 ലക്ഷം രൂപ മാത്രം തന്നാല്‍ മതി. ബാക്കി തുക മെറ്റീരിയല്‍സും അല്ലാതെയുമായി സര്‍ക്കാര്‍ കണ്ടെത്തുമെന്നും സ്‌പോണ്‍സര്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക വന്നാല്‍ അത് സര്‍ക്കാര്‍ വഹിക്കും. 

12 വര്‍ഷത്തേക്ക് വില്‍ക്കാന്‍ പാടില്ലെന്നത് ഭൂപതിവ് ചട്ട പ്രകാരം നേരത്തെയുള്ള നിബന്ധന മാത്രമാണെന്നും മന്ത്രി പറഞ്ഞു. 

Advertisment