ഗുഡല്ലൂര്‍: ബത്തേരി റോഡിലെ പാടന്തറയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ സ്വദേശികളായ പദ്മിനി (65), മകന്‍ ഷൈജു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11നാണ് അപകടം. കണ്ണൂരില്‍നിന്നു വിനോദസഞ്ചാരത്തിന് എത്തിയവരാണ് ബസില്‍ ഉണ്ടായിരുന്നത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.