New Update
/sathyam/media/media_files/r5BS1KEJTFwcvm4KYfwo.jpg)
കോട്ടയ്ക്കല്‍: സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചെനക്കല്‍ സ്വദേശി പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്ലഹാ(12)ണ് മരിച്ചത്
Advertisment
വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുറ്റിപ്പുറം സര്‍ഹിന്ദ് നഗറിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. കോട്ടൂര്‍ എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us