പ്രതി കൃത്യം നടത്താനെത്തിയത് ദിവസങ്ങളോളം നീണ്ട തയാറെടുപ്പിനു ശേഷം, എയര്‍പിസ്റ്റള്‍ വാങ്ങിയത് ഓണ്‍ലൈനായി, എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് യൂട്യൂബില്‍ നോക്കി പഠിച്ചു, ഷിനിയുടെ ഭര്‍ത്താവുമായുള്ള അടുത്ത സൗഹൃദം തകര്‍ന്നത് പകയ്ക്ക് കാരണമായി; ഷിനിയാണ് ബന്ധത്തിന് തടസമെന്ന് മനസിലായതോടെ കൊലപ്പെടുത്താന്‍ ശ്രമം

സംഭവത്തില്‍ കോട്ടയം സ്വദേശിനി ഡോക്ടര്‍ ദീപ്തി മോള്‍ ജോസി(37)നെ അറസ്റ്റ് ചെയ്തിരുന്നു. 

New Update
6666

തിരുവനന്തപുരം: പടിഞ്ഞാറെകോട്ടയില്‍ വീട്ടമ്മയെ വീട്ടിലെത്തി എയര്‍ഗണ്‍ കൊണ്ട് വെടിവച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ കോട്ടയം സ്വദേശിനി ഡോക്ടര്‍ ദീപ്തി മോള്‍ ജോസി(37)നെ അറസ്റ്റ് ചെയ്തിരുന്നു. 

Advertisment

ദീപ്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റാണ്. ഭര്‍ത്താവും ഡോക്ടറാണ്. ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായിട്ട് ദീപ്തിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍, അടുത്തിടെ ഈ സൗഹൃദം തകര്‍ന്നു. ഷിനിയാണ് ബന്ധത്തിന് തടസമെന്ന് മനസിലായതോടെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നെന്ന്  പ്രതി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 

ദിവസങ്ങളോളം നീണ്ട തയാറെടുപ്പിനു ശേഷമായിരുന്നു പ്രതി കൃത്യം നടത്താന്‍ എത്തിയത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായാണ് വാങ്ങിയത്. എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് യൂട്യൂബില്‍ നോക്കി പഠിച്ചു. 

ഞായറാഴ്ച രാവിലെയാണ് സംഭവം. ആമസോണ്‍ കൊറിയര്‍ നല്‍കാന്നെ വ്യാജേന മുഖംമറച്ചാണ് ദീപ്തി ഷിനിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഷിനിയെ വെടിവച്ച് അവിടെനിന്ന് കടന്നുകളഞ്ഞു. കാറിന്റെ നമ്പര്‍ വ്യാജമായിരുന്നു. ആരെയും സംശയമില്ലെന്നായിരുന്നു ഷിനിയുടെ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വസത്തിലെടുത്തില്ല. 
തുടര്‍ന്ന് ഷിനിയുടെയും ഭര്‍ത്താവിന്റെയും ദീപ്തിയുടെയുമെല്ലാം ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസിന് വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Advertisment