സഹപ്രവര്‍ത്തക ശൗചാലയത്തില്‍ യൂണിഫോം മാറുന്നത്  മൊബൈല്‍ ഫോണില്‍ പകര്‍ത്തി; മധ്യവയസ്‌കന്‍ പിടിയില്‍

തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായരാ(54)ണ് പിടിയിലായത്. 

New Update
5353

ആലപ്പുഴ: സഹപ്രവര്‍ത്തക ശൗചാലയത്തില്‍ പോയി യൂണിഫോം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായരാ(54)ണ് സൗത്ത് പോലീസിന്റെ പിടിയിലായത്. 

Advertisment

വെള്ളിയാഴ്ച വൈകിട്ട് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡിലായിരുന്നു സംഭവം. വനിതകളുടെ ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷന്മാരുടെ ശൗചാലയത്തിന്റെ മുകള്‍ ഭിത്തിയിലൂടെ വീഡിയോ പകര്‍ത്തുന്നത് യുവതി ശ്രദ്ധിച്ചത്. 

ഉടന്‍ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കല്‍ എന്‍ജിനീയറോട് വിവരം പറയുകയും  ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ശ്രീകണ്ഠന്‍ നായരുടെ ഫോണില്‍ വീഡിയോ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Advertisment