ആലപ്പുഴ: അരൂക്കുറ്റി വടുതലയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കുത്തിയതോട് പഞ്ചായത്ത് കൊച്ചുവെളി നികര്‍ത്തില്‍ അബുവിന്റെ മകന്‍ റിന്‍ഷാദാ(36)ണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി അരുക്കുറ്റിയില്‍ വച്ച് എതിരേ വന്ന ഇന്നോവ കാര്‍ റിന്‍ഷാദിന്റെ ബൈക്കില്‍ ഇടിക്കുകയും തെറിച്ച് വീണ റിന്‍ഷാദിന്റെ ദേഹത്ത് വണ്ടി കയറിയിറങ്ങുകയുമായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടു പോകവെ മരിച്ചു. വടുതലയില്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് സെന്റര്‍ നടത്തുകയായിരുന്നു റിന്‍ഷാദ്: മാതാവ്: റാഫി ഭാര്യ: ഫര്‍സാന. മകന്‍: ഇവാന്‍ ഇബ്‌നു റിന്‍ഷാദ്. സഹോദരിമാര്‍: റൂബീന, റിന്‍ഷീന.