Advertisment

മദ്യപിച്ചെത്തി അക്രമാസക്തനായ അഖിലിനെ കമുകില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; പീരുമേട്ടില്‍ തലയ്ക്കടിയേറ്റ് യുവാവിന്റെ കൊലപാതകത്തില്‍ അമ്മയേയും സഹോദരനെയും ഇന്ന് അറസ്റ്റ് ചെയ്യും

പീരുമേട് പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബു(31)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

New Update
4444

ഇടുക്കി: പീരുമേട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ അമ്മയേയും സഹോദരനെയും ഇന്ന് അറസ്റ്റ് ചെയ്യും. പീരുമേട് പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബു(31)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹോദരന്‍ അജിത്തിനെയും മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

Advertisment

ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അഖില്‍ ബാബുവിനെ കമുകില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നെന്നു വ്യക്തമായി. തലയ്ക്കേറ്റ അടിയിലുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമായതെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു

ചൊവ്വാഴ്ച വൈകുന്നേരം രാത്രി ഒമ്പതിനായിരുന്നു സംഭവം. കമുകില്‍ ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട നിലയില്‍ അയല്‍വാസികളാണ് അഖിലിനെ കണ്ടെത്തിയത്. പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അജിത്തും അഖിലും സ്ഥിരമായി ഇവരുടെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ബഹളം കേട്ടാല്‍ അയല്‍വാസികള്‍ ശ്രദ്ധിക്കാറില്ലായിരുന്നു. ചൊവ്വാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. അക്രമാസക്തനായ അഖിലിനെ കമുകില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നെന്നാണ് പ്രതികള്‍ പോലീസിനു നല്‍കിയ മൊഴി. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.

Advertisment