കലൂരില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; മറ്റൊരു നായയെ കടിച്ച് കൊന്നു

ഇന്നലെ രാവിലെ ഒമ്പതരയോടെ തൊടുപുഴ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിന് സമീപമായിരുന്നു സംഭവം.

New Update
OIP (1)

തൊടുപുഴ: കലൂരില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പുതിയപറമ്പില്‍ ഉല്ലാസ്, കൂനംപ്ലാക്കല്‍ ബേബി, കാനത്തില്‍ വിത്സണ്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment

ഇന്നലെ രാവിലെ ഒമ്പതരയോടെ തൊടുപുഴ കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിന് സമീപമായിരുന്നു സംഭവം. ഉല്ലാസിനാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് റോഡിലൂടെ ഓടിയെത്തിയ നായ ഓട്ടോ ഡ്രൈവറായ വിത്സനെ കടിച്ചു.

ഈ സമയം സമീപത്തെ കടയുടെ മുന്നില്‍നിന്നവര്‍ക്ക് നേരേയും നായ കടിക്കാനായി ഓടിയെത്തി. ഇവര്‍ വടിയും കല്ലും മറ്റുമായി നായയെ ഓടിച്ചു. സമീപത്തെ കൃഷിയിടത്തില്‍ ജോലിയെടുത്തിരുന്ന ബേബിയെയും കടിച്ചു. 

അവിടെയുണ്ടായിരുന്ന മറ്റൊരു നായയെ കടിച്ചു കൊല്ലുകയും ചെയ്തു. കുമാരമംഗലം, കല്ലൂര്‍ക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട മേഖലയിലാണ് തെരുവുനായ അക്രമണമുണ്ടായത്.

Advertisment