കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ കൂടുതല്‍ പ്രതികള്‍ക്ക് ജാമ്യം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കരായ ആറാം പ്രതി സായൂജ്, ഏഴാം പ്രതി അമല്‍ ബാബു എന്നി പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്.
മൂന്ന്, നാല്, അഞ്ച് പ്രതികളായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അരുണ്‍, ഷിബിന്‍ ലാല്‍, അതുല്‍ എന്നിവര്‍ക്ക് ഇന്നലെ തലശേരി അഡീ. ചീഫ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു.
90 ദിവസമായിട്ടും കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം നടന്നെന്നായിരുന്ന കേസ്. കേസിലെ 12 പേരില്‍ 11 പേരെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ഒരാള്‍ മരിച്ചിരുന്നു.