വടകരയില്‍ മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്

നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. 

New Update
535355555

വടകര: മരണവീട്ടില്‍ തെങ്ങ് കടപുഴകി വീണ് നാല് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നടക്കുതാഴ ചാക്യപുറത്ത് വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. 

Advertisment

ചാക്യപുറത്ത് വാസുവിന്റെ മരണത്തില്‍ ദുഃഖാചരണം നടക്കുന്നതിനിടെ വീട്ടുവളപ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. വാസുവിന്റെ മരുമക്കളായ പ്രദീപന്‍, ബൈജു എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ ട്രെയിനിംഗ് സ്‌കൂള്‍ സ്വദേശി ബാബുവിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment